കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍

എറണാകുളം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍.കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാലടി മാറ്റൂരില്‍ വച്ച്‌ എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍. നായര്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 − 11 =