കോയമ്പത്തൂർ : തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി.കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് 40 ലേറെ പേര്‍ പരാതിയുമായി രംഗത്ത് വന്നത്. ചേരാനെല്ലൂര്‍ പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നതായും പരാതിക്കാര്‍ ആരോപിച്ചു. എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വീട്ടമ്മമാരടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിതോടെയാണ് രമ്യ ഷിയാസിന്റെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശത്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയ്‌ക്കെതിരെ മാസങ്ങള്‍ക്ക് മുൻപ് തന്നെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവര്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.പരാതിക്കാര്‍ കൂട്ടതോടെ സ്റ്റേഷനിലെത്തിയതോടെ ഒടുവില്‍ പൊലീസിന് മൊഴി എടുക്കേണ്ടിവന്നു. കോയമ്പത്തൂരിലുള്ള തന്റെ തുണിക്കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം തിരിച്ച് നല്‍കാമെന്ന് ധരിപ്പിച്ചാണ് തമ്മനം സ്വദേശിയായ രമ്യ ഷിയാസ് നാട്ടുകാരില്‍ നിന്ന് പണം തട്ടിയെടുത്തതെന്നാണ് പരാതി.രമ്യയുടെ വാക്ക് വിശ്വസിച്ച് പണം നിക്ഷേപിച്ചവര്‍ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്.