തിരുവനന്തപുരം : ശബരിമലയെ തകർക്കാൻ സർക്കാർ ഗൂഡാലോചന നടത്തുന്നു എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജശേഖരൻ. അവിടെ എത്തുന്ന അയ്യപ്പഭക്തരെ പോലീസ് കൈകൊണ്ടു മുതുകത്തു ഇടിച്ചു മർദനം നടത്തി കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം അറിയിച്ചു. ഇത്തരം സ്ഥിതി തുടരുകയാണെങ്കിൽ അയ്യപ്പന്മാർ അവിടേക്കു ദർശനം നടത്താൻ വരുകയില്ലെന്നു അറിഞ്ഞു കൊണ്ടാണ് അവർ ഇത് തുടർന്ന് കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു കേരള പോലീസും, ദേവസ്വം ബോർഡും സർക്കാരിന്റെയും രഹസ്യ അജണ്ട ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കർണാടകത്തിൽ നിന്നും ദർശനത്തിന് എത്തിയ ഒരു അയ്യപ്പൻ കോട്ടയത്ത് വച്ചു തങ്ങളോട് വെളിപ്പെടുത്തിയതാണെന്നു അദ്ദേഹം പറഞ്ഞു. ശബരിമല അരവണ പ്രശ്നവും ഇതുപോലുള്ള രഹസ്യ അജണ്ടയുടെ ഭാഗമായാണ് നടന്നിട്ടുള്ളത് ശബരിമലയിൽ കൊടുത്തിട്ടുള്ളകടകൾ മിക്കവാറും നൽകിയിരിക്കുന്നത് മുസ്ലിങ്ങൾക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് ഇത്തരം കാര്യങ്ങളുടെ പുറകിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ശബരിമല യിൽ എത്തുന്ന ഭക്തർ ക്കുണ്ടാകുന്ന ഇത്തരം മർദ്ദനത്തിൽ ഉൾപ്പെട്ട പോലീസുകാരുടെ ആരുടെ പേരിലും കോടതി പോലും നടപടി എടുക്കുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിനം നടന്ന പൊതു സമ്മേളനത്തിൽ ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാൽ അധ്യക്ഷൻ ആയിരുന്നു. ദീപപ്രോജലനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേ ന്നാസ് ദിനേശൻ നബൂതിരി പ്പാട് നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ രഞ്ജിലാൽ, ഡോക്ടർ നടേശൻ, സജിനി സി വി, അഡ്വക്കേറ്റ് ശങ്കു ടി ദാസ്, തുടങ്ങിയവർ പ്രസംഗിച്ചു. ആശംസകൾ അർപ്പിച്ചു പ്രൊഫ:എസ് രമേശ്, സി കെ കുഞ്ഞ്, ജോഷി സുൽത്താന, കുമാരി ദേവനന്ത, തുടങ്ങിയവർ പങ്കെടുത്തു. റോയ് കൈലാസ് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് രഞ്ജിത് രാമൻ നാരായണന്റെ നേതൃത്വത്തിൽ അയ്യപ്പ ആഴി നടന്നു.