തിരുവനന്തപുരം : വിതുരയില്‍ വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്.യുവതിയെ കാണാതായതിന് പിന്നാലെ വിതുര പോലീസ് കേസെടുത്തിരുന്നു. വനത്തിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ സുഹൃത്ത് അച്ചുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. സുനിലയെ കഴുത്ത് ഞെരിച്ച് കൊന്നതായാണ് പ്രാഥമിക നിഗമനം.