വാടാനപ്പള്ളി: തളിക്കുളം പുതിയങ്ങാടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടയിലെ സംഘര്‍ഷത്തിനിടെ എസ്.ഐ.യെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.പുതിയങ്ങാടി അറക്കപ്പറമ്പില്‍ അനന്തു (22), ഇയാളുടെ ബന്ധു അഖില്‍ (24) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് എസ്.ഐ എബിനെയാണ് ആക്രമിച്ചത്. തലയില്‍ കല്ലുകൊണ്ട് അടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ അടി പിടി നടന്നിരുന്നു. പരാതിയെത്തുടര്‍ന്ന് രാത്രി എട്ടോടെ വലപ്പാട് പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. പത്തരയോടെ വീണ്ടും സംഘട്ടനമെന്ന സന്ദേശം ലഭിച്ചതോടെ എസ്.ഐ.യും സംഘവും വീണ്ടുമെത്തി. വിവരം ചോദിച്ചറിയുന്നതിനിടെയാണ് കല്ലുകൊണ്ട് എസ്.ഐയുടെ തലയില്‍ അടിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ട് പേരെക്കൂടി പിടികിട്ടാനുണ്ട്.