മനാമ: ഉരുളക്കിഴങ്ങ് ട്രെയിലറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്തിയ കേസിലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തു. ഒമ്പതു സ്വദേശികളും എട്ട് ഏഷ്യൻ വംശജരും ചേര്‍ന്നാണ് 33 കിലോ ഹഷീഷ് കടത്താൻ ശ്രമിച്ചത്.ഒരു ഏഷ്യ രാജ്യത്തുനിന്നെത്തിയ ഷിപ്മെന്‍റിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്.ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളാണ് മയക്കുമരുന്ന് വിപണനമുദ്ദേശിച്ച് രാജ്യത്തെത്തിക്കാൻ ശ്രമിച്ചത്. നാലു മുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ ഇതിന് സഹായം നല്‍കാമെന്നും സമ്മതിച്ചിരുന്നു. പോര്‍ട്ട് കസ്റ്റംസ് വിഭാഗമാണ് ഇത് കണ്ടെത്തിയത്. നാലാം പ്രതി ഷിപ്മെന്‍റ് ഏറ്റുവാങ്ങാനെത്തിയതിനെ തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്യുകയും കൂട്ടുപ്രതികളെക്കുറിച്ച് വിവരം നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മറ്റു പ്രതികളും പിടിയിലാവുകയായിരുന്നു.