തിരുവനന്തപുരം :കൈയ്യിൽ ഭഗവത് ഗീതയും, തുണി സഞ്ചിയിൽ മത പരിവർത്തനത്തിനുള്ള കൈപുസ്‌ത ങ്ങളുംആയി മഹാ സമ്മേളന സദസ്സിനിടയിൽ കയറി ക്കൂടി ലഘു ലേഖകൾ രഹസ്യമായി നൽകിയ വിരുതൻ പിടിയിൽ. കഴിഞ്ഞ 3ദിവസങ്ങളോളം ആയി ഇയാൾ സമ്മേളന പരിസരത്ത് കറങ്ങി നടന്നു തനിക്കു പറ്റുന്ന “ഇരയെ “കണ്ടെത്തുകയും, മത പരിവർത്തനത്തിനുള്ള കൈപുസ് തകങ്ങളും, മറ്റും കൊടുത്തു ആളുകളെ തങ്ങളുടെ വരുത്തിയിൽ ആക്കാനുള്ള ശ്രമം നടത്തി വരുക ആയിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ നിറഞ്ഞു കവിഞ്ഞ സദസ്സിനിടയിൽ കയറിക്കൂടി ലഘു ലേഖകൾ കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ഇയാൾ കുരു ക്കിലാകുന്നത്. സംശയം തോന്നിയ ഇയാളെ സംഘടകർ വിളിച്ചു ചോദ്യം ചെയ്ത അവസരത്തിൽ ആണ് ഞെട്ടിപ്പിക്കുന്ന വസ്തുതകൾ മനസിലാക്കാൻ കഴിഞ്ഞത്. താക്കീതു നൽകി ഇയാളെ വിട്ടയക്കുകഉണ്ടായി. സമ്മേളനം തുടങ്ങിയ ദിവസം മുതൽ ഇയാളുടെ സാന്നിധ്യം സമ്മേളന നഗരിയിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.