കോഴിക്കോട്: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിനശിച്ചു. വന്‍ ശബ്ദത്തോടെ സ്കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തില്‍ വീടിന്‍റെ മതിലിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ കോട്ടൂളി റോഡില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്കൂട്ടര്‍ കത്തിനശിക്കുന്നത് കണ്ടതോടെ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്കൂട്ടര്‍ യാത്രക്കാരന്‍ ഇവിടെനിന്ന് ഓടിരക്ഷപെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.