കുവൈത്തില്‍ ഒളിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉല്‍പന്നം പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ വസ്തുക്കളില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.2,60,000 നിരോധിത പുകയില നിറച്ച ബാഗുകളാണ് പിടിച്ചെടുത്തത്.ഒഴിഞ്ഞ ഡീസല്‍ ടാങ്കിലും ഫർണിച്ചർ പാനലുകളിലുമായി അനധികൃതമായി രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയ കസ്റ്റംസ് ഡീസല്‍ ടാങ്ക് തുറന്നു പരിശോധിക്കുകയായിരുന്നു.