വടകര: വില്യാപ്പള്ളിയില്‍ കൊളത്തൂർ റോഡില്‍ അടച്ചിട്ട വീട്ടില്‍ കവർച്ച നടത്തിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.നിരവധി ഭവനഭേദന, ഭണ്ഡാര മോഷണ കേസുകളില്‍ പ്രതിയായ നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (64), മോഷണ മുതല്‍ വില്‍ക്കാൻ സഹായിച്ച പാലക്കാട് ചെമ്മണ്ണൂർ മാങ്ങോട് ചക്കിങ്ങല്‍ ബഷീർ (52) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അബ്ദുല്ല നിലവില്‍ വയനാട്ടില്‍ താമസിച്ച് വരുകയാണ്.കൊളത്തൂർ റോഡില്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കണ്ണൂർ ചാലാട് ശ്രീനിലയത്തില്‍ വില്യാപ്പള്ളി എം.ജെ. ആശുപത്രിയിലെ ഡോ. സനീഷ് രാജിന്റെ കണിയാങ്കണ്ടി പാലത്തിനു സമീപത്തെ വാടക വീട് കുത്തി തുറന്ന് 12 പവൻ സ്വർണാഭരണം കവർന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്.