തിരുവനന്തപുരം : റോട്ടറി ക്ലബ് ഡയമണ്ട് ജൂബിലി ആഘോഷം ഗവർണർ അരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.27ന് മസ്കറ്റ് ഹോട്ടലിൽ വൈകുന്നേരം 5മണിക്കാണ് ഉദ്ഘാടനചടങ്ങുകൾ നടക്കുന്നത്. റോട്ടറി ക്ലബ് പ്രസിഡന്റ് കെ. ശശി കുമാറിന്റെ ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ജി സുമിത്രൻ മുഖ്യ അതിധി ആയിരിക്കും അസിസ്റ്റന്റ് ഗവർണർ എം എൽ ഉണ്ണികൃഷ്ണൻ, ക്ലബ് വൈസ് പ്രസിഡന്റ് കെ വി നായർ, സെക്രട്ടറി പ്രദീപ് രാധാകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും.