വയനാട് സുല്‍ത്താൻ ബത്തേരിയില്‍ ജനവാസമേഖലയില്‍ വീണ്ടും കരടിയിറങ്ങി. കരടിയിറങ്ങിയത് സുല്‍ത്താൻ ബത്തേരിയിലെ കോടതി പരിസരത്ത്.രാത്രി കാർ യാത്രക്കാരാണ് കരടിയെ കണ്ടത്. കരടി ജനവാസമേഖലയിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും കരടിയെ കണ്ടിരുന്നു.ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിലാണ് മുൻപ് കരടിയെ കണ്ടത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിന്റെയും ബത്തേരി ആർ ആർ ടി സംഘത്തിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അന്ന് കരടിയെ പിടികൂടാനായില്ല.