തിരുവനന്തപുരം; കേരള പത്രപ്രവര്‍ത്തക യൂണിയനു (കെയുഡബ്ല്യുജെ) കീഴിലുള്ള മുഴുവന്‍ പ്രസ് ക്ലബ്ബുകളെയും പങ്കെടുപ്പിച്ച് ഫെബ്രുവരി 18 മുതല്‍ 22വരെ തലസ്ഥാനത്ത് നടത്തുന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
യോഗം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനുപമ ജി.നായര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ജി.പ്രമോദ് നന്ദിയും പറഞ്ഞു. ബിസിസിഐ മുന്‍ അംഗം രഞ്ജിത് തോമസ്, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ.ജോസഫ്, സെലിബ്രിറ്റി ക്രിക്കറ്റ് ടീം കോച്ച് ഡി.ചന്ദ്രസേനന്‍ നായര്‍, ജെസിഎല്‍ ജനറല്‍ കണ്‍വീനര്‍ എ വിനോദ്, കെയുഡബ്ല്യുജെ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ സംസാരിച്ചു. മന്ത്രി വി.ശിവന്‍കുട്ടി ചെയര്‍മാനും എംപിമാരും എംഎല്‍എമാരും രാഷ്ട്രീയ, സാമൂഹിക, കായിക, വാണിജ്യ മേഖലകളിലെ പ്രമുഖരും ജില്ലയിലെ മാധ്യമസ്ഥാപനങ്ങളിലെ ന്യൂസ് ബ്യൂറോ മേധാവികളും അടങ്ങുന്നതാണു സംഘാടക സമിതി.