കോട്ടക്കൽ :കോട്ടൂർ എ കെ എം എച് എസ് എസ്ലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ജിനാസ് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും തന്റെ ക്ലാസ്സ് ടീച്ചർ ഷഹമക്ക് നൽകി ഈ തുക കനിവിന് കൈമാറി .
” Miss a candy save a life” എന്ന പേരിൽ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ആശയത്തോടെ കുട്ടികളെ കൊണ്ട് നിർമ്മിപ്പിച്ച
സമ്പാദ്യ കുടുക്കയിലെ പണമാണ് ഇത്തവണ ജിനാസ് കനിവിന് കൈമാറിയത്….കഴിഞ്ഞ വർഷം തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ നാണയങ്ങളും സി എച് സെന്ററിന് നൽകി മാതൃകയായിരുന്നു.