(അജിത് കുമാർ. ഡി )
തിരുവനന്തപുരം : റോഡിൽ നിയമ ലംഘനം നടന്നാൽ പിടികൂടുന്നതിനുമിക്കവാറും ഉള്ളിടങ്ങളിൽ ക്യാമറകൾ സ്ഥാ പിച്ചിട്ടുണ്ട്. ക്യാമറയിൽ പതിയുന്നവാഹന ങ്ങളുടെ നിയമ ലംഘ നങ്ങൾക്ക് പിഴ ചുമത്തുകയും ആ പിഴ നിശ്ചിത സൈ റ്റുകളിൽ അടച്ചു മറ്റു നിയമ നടപടികളിൽ നിന്നും ഏവർക്കും ഒഴിവാകാവുന്നതാണ്. പിഴഅടക്കേണ്ട ഒറിജിനൽ സൈറ്റ് ഇതാണ്.https://echellan. Parivahan. Gov. In/എന്ന സൈറ്റ് ആണ്. എന്നാൽ ചില വിരുതെന്മാർ സമാനമായ പേരുകളിൽ ഉള്ള സൈറ്റുകൾ നിർമിച്ചു അതിലൂടെ വാഹന ഉടമകളുടെ പേരും, വാഹന നമ്പർ ചമച്ചു അവരുടെ വ്യാജ സൈറ്റിൽ പണം ഈടാക്കി തട്ടിപ്പ് നടത്തുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത് എന്നുള്ള സൂചനകൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സൈറ്റ് നിർമിച്ചിരിക്കുന്നതിൽ യഥാർത്ഥ സൈറ്റ് അവസാന ഭാഗം gov. In/. എന്നതിന് പകരം സൈറ്റ് അവസാന ഭാഗത്തു. In /എന്ന പേരിൽ ആണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. പിഴ വന്നിട്ടുണ്ടെന്ന് വാഹന ഉടമകളുടെ ഫോൺ നമ്പറുകളിൽ വിളിച്ചു പറഞ്ഞിട്ടാണ് ഈ സൈറ്റ് നൽകി പണം തട്ടുന്നത്. പിഴ വേഗത്തിൽ അടക്കാൻ ശ്രമിക്കുന്ന പലരും ഈ തട്ടിപ്പിൽ പെട്ടെന്ന് വീഴുക യാണ് ചെയ്യുന്നത്.ഇത് സംബന്ധിച്ചു ബന്ധപ്പെട്ടവർ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത്. സമാന പേരുകളിൽ ഉള്ള മറ്റു സൈറ്റുകളിൽ മുഖാന്തിരം ജനങ്ങൾ കബളിക്ക പെടാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.