മുംബൈ: മയോണൈസ് ബോട്ടലില്‍ കടത്തിയ സ്വർണം മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വർണം പിടികൂടിയത്.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കുവൈത്തില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് കണ്ടെത്തിയത്.മയോണൈസ് ബോട്ടിലുകളില്‍ വിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 898 ഗ്രാം സ്വർണം ഇത്തരത്തില്‍ കണ്ടെത്തി. ആറ് മയോണൈസ് കുപ്പികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. ആരാണ് ഇയാള്‍ക്ക് സ്വർണം നല്‍കിയതെന്നും ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടങ്ങിയെന്ന് കസ്റ്റംസ് അറിയിച്ചു.