കോട്ടയം: ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കവെ പിക്കപ്പ് വാനിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശികളായ വർഗീസ്, പരമേശ്വരൻ എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.എംസി റോഡില്‍ കുറിച്ചി ചെറുവേലിപ്പടിയിലായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ ചങ്ങനാശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നുയ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഉടൻ തന്നെ പ്രദേശവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.