ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത്.ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി.പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാല്‍ യാത്രക്കാർക്ക് വഴികള്‍ കാണുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇതേ തുടർന്ന് ഡല്‍ഹി വിമാനത്താവളം യാത്രാക്കാർക്ക് നിർദ്ദേശങ്ങള്‍ നല്‍കി.” ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമാവുകയാണ്. ഇത് വിമാനങ്ങളുടെ ലാൻഡിംഗിനെയും ടേക്ക്‌ഓഫിനെയും ബാധിച്ചേക്കാം. അപ്‌ഡേറ്റ് ചെയ്ത ഫ്‌ളൈറ്റ് വിവരങ്ങളും മറ്റും ബന്ധപ്പെട്ട എയർലൈൻ ജീവനക്കാരുമായി ചോദിച്ചറിഞ്ഞ ശേഷം യാത്ര തുടരുക. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യങ്ങളുണ്ടായാല്‍ അതില്‍ഖേദിക്കുന്നു”, ഡല്‍ഹി എയർപോർട്ട് അറിയിച്ചു.