തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിൽ ഭക്തർ ശീട്ടാക്കി നൽകുന്ന അർച്ചന പോലുള്ള മറ്റു പൂജകൾ യഥാവിധി നടത്താതെ, “വഴിപാടാക്കി “മാറ്റുന്നതായി ഭക്തർക്കി ടയിൽ പരക്കെ ആക്ഷേപമായി ഉയർന്നിരിക്കുന്നു.ദിനം പ്രതി വഴിപാട് ഇന്നത്തിൽ അയ്യായിരത്തിലധികം രസീത് കളാണ് ഇവിടെ നടയ്ക്ക് വരുന്നത്. എന്നാൽ മേൽശാന്തി ഭക്തരുടെ ദക്ഷിണയിൽ മാത്രം കണ്ണും നട്ട് ക്ഷേത്ര ശ്രീകോവിലിനു പുറത്ത് നിന്ന് കാര്യങ്ങൾ ചെയ്യുന്നതായാണ് ആക്ഷേപം. ക്ഷേത്രത്തിനകത്തു ശ്രീകോവിലിനുള്ളിൽ ഇയാളുടെ ഹെൽപ്പർ ആയി ഒരു കുട്ടി പൂജാരിയെ ഇരുത്തിയിട്ടെങ്കിലും അയാൾ പൂജകൾ യഥാവിധി ചെയ്യാതെ ഇല മടക്കുകളിൽ പ്രസാദം തിരുകി പുറത്തു നിൽക്കുന്ന പ്രധാന പൂജാരിയെ എൽപ്പിക്കുകയാണ് മുഖ്യ പണി എന്നാണ് ആക്ഷേപം. ദേവസ്വം ബോർഡിൽ പണമടച്ചു റസീതക്കുന്ന ഇത്തരം പൂജകൾ ഭക്തരുടെ സാന്നിധ്യത്തിൽ നടത്താതെ ഇത്തരം ചെപ്പടി വിദ്യകൾ കാണിക്കുന്നതിൽ ഭക്തർക്കിടയിൽ പ്രതിഷേധത്തിന് വഴി ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു അഡ്മിനിസ്‌ട്രെറ്റർ ഓഫീസർ ഉൾപ്പെടെ ഉള്ളവരോട് പരാതിപ്പെട്ടാൽ ഇതൊക്കെ മാത്രമേ ഇവിടെ നടക്കുകയുള്ളു എന്നുമാണ് മറുപടി ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവർ ഇക്കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ ക്ഷേത്ര വരുമാനത്തിൽ വൻ കുറവുണ്ടാകാൻ സാധ്യത എന്നാണ് സൂചന.