തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്റ് കമ്പനിയും 23 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുമുള്ള ജെഎസ്ഡബ്‌ള്യൂ ഗ്രൂപ്പിന്റെ ഭാഗവുമായ ജെഎസ്ഡബ്‌ള്യൂ പെയിന്റ്‌സ് വളര്‍ച്ചയുടെ പാതയില്‍. ആരംഭം മുതല്‍ വ്യാവസായിക വളര്‍ച്ചയില്‍ അഞ്ചു മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി മറികടന്ന ജെഎസ്ഡബ്‌ള്യൂ പെയിന്റ്‌സ് ഇപ്പോള്‍ 15 മാസത്തിനുള്ളില്‍ 2,000 കോടി രൂപ എന്ന നിരക്കില്‍ എത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്‍പതു മാസത്തിനുള്ളില്‍ 1,500 കോടി രൂപ മറികടന്നതിനാല്‍, കുറഞ്ഞ കാലയളവില്‍ അടുത്ത 1,000 കോടി രൂപ വരുമാനം കൂടി കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.
ജെഎസ്ഡബ്‌ളിയു ഗ്രൂപ്പിന്റെ ആദ്യത്തെ യഥാര്‍ഥ ഉപഭോക്തൃ ബിസിനസിനു രാജ്യത്തുടനീളം മികച്ച സ്വീകാര്യത ലഭിച്ചു എന്നത് അഭിമാന നിമിഷമാണെന്നു ജെഎസ്ഡബ്‌ള്യൂ പെയിന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.