ചിറ്റാരിക്കാല്‍: ഓണ്‍ലൈൻ സൈറ്റിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിൻ്റെ 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ, പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പാലാവയല്‍ സ്വദേശി ചക്കാലക്കാല്‍ ഹൗസില്‍ ജോജോ ജോസഫിൻ്റെ (31) പരാതിയില്‍ പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പർ ഉടമകളായ വാമിക, സൗര്യ എന്നിവർക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തത്.
ഓണ്‍ലൈനില്‍ കണ്ട ഫ്ലൈറ്റ് നെറ്റ് വർക് എന്ന സൈറ്റില്‍ കഴിഞ്ഞ വർഷം നവംബർ ആറിനും ഈ മാസം മുപ്പതിനുമിടയിലുള്ള ദിവസങ്ങളില്‍ ജോലി വാഗ്ദാനത്തെ തുടർന്ന് പല തവണകളായി പരാതിക്കാരൻ പ്രതികള്‍ക്ക് 22 ലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.