തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ചെന്തിട്ട അമ്മൻ കോവിലിൽ ചാല ഗ്രാമബ്രാഹ്മണ സമുദായത്തിന്റെ ആഭിമുഖ്യത്തിൽ ആണ്ടു തോറും നടത്തി വരാറുള്ള ഗ്രാമാ ഭിഷേക ചിറപ്പ് 6ന് ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ 8മണിക്ക് വലിയശാല കാന്തള്ളൂർ മഹാ ദേവ ക്ഷേത്രത്തിലെ ദുർഗ ദേവിയുടെ മുന്നിൽ നിന്നും അഭിഷേകദ്രവ്യങ്ങളുമായി ചെന്തിട്ട ക്ഷേത്രത്തിലേക്കു എഴുന്നള്ളത്തു നടക്കും. ദേവി വൈകുന്നേരംമംഗള സ്നാനത്തിനു പുറപ്പെട്ടു ചെന്തിട്ട ഗ്രാമം, വലിയശാല ഗ്രാമം മഹാഗണപതി ഭജന മഠത്തിനു മുന്നിൽ എത്തുകയും തുടർന്ന് ഗ്രാമത്തിന്റെ തെക്കു ഭാഗം വീടുകളിലും, അവിടുന്ന് ജ്യോതി പുരം, ഒറ്റ തെരുവ്, ചിന്ന ചാല ഗ്രാമം വഴി തിരിച്ചു വലിയശാല ഗ്രാമത്തിന്റെ കിഴക്കേ ജംഗ്ഷനിൽ എത്തുകയും ഗ്രാമത്തിലെ വടക്കു ഭാഗത്തെ വീടുകളിലെ മംഗള സ്നാനം കഴിഞ്ഞു മഹാ ഗണപതി ഭജന മഠ ത്തിൽ മംഗള സ്നാനം അവസാനിക്കും. രാത്രി 9മണിക്ക് മംഗള സ്നാനം കഴിഞ്ഞു മഹാ ഗണപതി ഭജന മഠത്തിൽ നിന്ന് ചെന്തിട്ട ദേവി ക്ഷേത്രത്തിലേക്കു തിരിച്ചു എഴുന്നള്ളത്തു നടത്തുന്നതുമാണ്.