പാറശാല: മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. സംഭവത്തില്‍ അഞ്ചു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.കൊറ്റാമം മഞ്ചാടി മറുത്തലക്കല്‍വിള വീട്ടില്‍ ജർമി (34) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . ഞായറാഴ്ച വൈകീട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിന് സമീപമാണ് സംഭവം. പാളത്തിലൂടെ നടന്നെത്തിയ ഇരുവരെയും ട്രെയിൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനിന് വേഗം കുറവായിരുന്നു. തട്ടിയയുടൻ ജർമി പാളത്തിലേക്ക് വീണപ്പോള്‍ തലക്കേറ്റ പരിക്കാണ് മരണകാരണം.