മണ്ണാര്‍ക്കാട് മേഖലയില്‍ ചൊവ്വാഴ്ച മൂന്നിടത്ത് തീപിടിത്തം

മണ്ണാര്‍ക്കാട്: മേഖലയില്‍ ചൊവ്വാഴ്ച മൂന്നിടത്ത് തീപിടിത്തം. അഗ്നിരക്ഷാസേന സമയോചിതമായി തീയണച്ചതിനാല്‍ നാശനഷ്ടങ്ങള്‍ തടയാനായി.സ്വകാര്യ പറമ്പുകളിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് രണ്ടിന് വട്ടമ്പലത്തെ സ്വകാര്യ സ്ഥാപനത്തിനരികിലെ പറമ്പിലെ ഉണക്കപ്പുല്ലിനാണ് ആദ്യം തീപിടിച്ചത്. സേനാംഗങ്ങളെത്തി അണച്ചതിനാല്‍ സമീപത്തെ മരമില്ലിലേക്ക് തീ പടർന്നില്ല.തുടര്‍ന്ന് മൂന്നിന് തെങ്കര മൂത്താരുകാവിനു സമീപം അബ്ദുല്‍ജബ്ബാറിന്റെ എട്ട് ഏക്കര്‍ റബര്‍ തോട്ടത്തിന് സമീപം പുല്ലിന് തീപിടിച്ചു. വൈകീട്ട് അഞ്ചിന് ആര്യമ്പാവിലെ മേലെ അരിയൂരിലുള്ള അബ്ദുല്‍ഖാദറിന്റെ പറമ്ബിലും തീപിടിത്തമുണ്ടായി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × five =