കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്.പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബംഗളൂരൂവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി. അമിത വേഗത്തില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.മട്ടന്നൂരില്‍ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. പൊലീസെത്തി വാതക ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.