തിരുവനന്തപുരം : കോവളം എംഎല്‍എ എം .വിൻസെന്റ് കാർ അപകടത്തില്‍പ്പെട്ടു. ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്ബലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.വിൻസെന്റ് എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പുലർച്ചെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എംഎല്‍എയേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.