ശരീഫ് ഉള്ളാടശ്ശേരി.
ദോഹ :
ദോഹ: ആദ്യാവസാനം നെഞ്ചിടിപ്പേറ്റിയ കാൽപന്ത് പോരിൽ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ. അൽ തുമാമ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരവങ്ങൾക്ക് നടുവിൽ പന്തു തട്ടിയ ആതിഥേയർ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
സ്റ്റാർട്ടിങ് വിസിൽ മുതൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമയി കളം നിറഞ്ഞു. നാലാം മിനിറ്റിൽ സ്‌ട്രൈക്കർ സർദാൻ അസ്മൗനിയുടെ അത്യുഗ്രൻ അക്രോബാറ്റിക് ഷോട്ടിലൂടെയാണ് ഇറാൻ ആദ്യ ഗോൾ നേടിയത്. (1-0). ബോക്‌സിലേക്ക് ്നൽകിയ ലോങ് ത്രോയിൽ നിന്ന് തട്ടിതിരിഞ്ഞുവന്ന പന്ത് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി പോസ്റ്റിന്റെ വലതു മൂലയിൽ 17ആം മിനുട്ടിൽ ജാബിറിന്റെ ഗോളിലൂടെ സമനില നേടി 43ആം മിനുട്ടിൽ അക്രം അഫീഫിലൂടെ ഖത്തർ ലീഡ് നേടി. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽപെനാൽറ്റിയിലൂടെ ജഹാൻ ഭക്ഷ സമനിലഗോൾ നേടി. പൊരുതി കളിച്ച ഖത്തർ 82ആം മിനുട്ടിൽ അലിയിലൂടെ ഖത്തർ ലീഡ് നേടി ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ജോർധാനാണ് ഖത്തറിന്റെ എതിരാളികൾ