തിരുവനന്തപുരം പൂജപ്പുരയില്‍ പി എസ് സി പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.പി എസ് സി പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തി പിടിക്കപ്പെടുമെന്നായപ്പോള്‍ ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൂജപ്പുര എസ് എച്ച്‌ഒ യുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്നലെയാണ് കേരള സര്‍വകലാശാല ലാസ്റ്റ്‌ഗ്രേഡ് പരീക്ഷ നടക്കുന്നതിനിടെ ആള്‍മാറാട്ടം നടത്തിയയാള്‍ പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങി ഓടിയത്.
നേമം സ്വദേശിയായ അമല്‍ജിത്തിനു വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത്. ?ഗൗരവമായി കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനും സമാന രീതിയില്‍ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാനും നിര്‍ദേശമുണ്ട് .