കാലിഫോര്‍ണിയയില്‍ കാണാതായ സൈനിക ഹെലികോപ്റ്റര്‍ കണ്ടെത്തി. എന്നാല്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനികരെ കണ്ടെത്താനായില്ല.സൈനികര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് യുഎസ് മറൈന്‍ കോര്‍പ്‌സ് അറിയിച്ചു.നെവാഡയിലെ ക്രീച്ച് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനായ മിറാമറിലേക്ക് പോയ സിഎച്ച് 53 ഇ സൂപ്പര്‍ സ്റ്റാലിയന്‍ ഹെലികോപ്റ്ററാണ് കാണാതായത്.