ഇടുക്കി : ജില്ലയിലെ കുമളിയില്‍ വിരമിച്ച എസ്‌ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പന്റെ വീടിനു താഴ് ഭാഗത്തെ പുരയിടത്തില്‍ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. ആന്ധ്രയില്‍നിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥലം ഉടമയായ മുന്‍ എസ്‌ഐ ഈപ്പന്‍ വര്‍ഗീസിന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.
എസ് ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും കാറില്‍ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാല്‍ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കുമളി പോലീസും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയത്.കേസില്‍ കുമളി ഒന്നാം മൈല്‍ വാഴക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ മുസലിയാര്‍, അമരാവതി രണ്ടാം മൈല്‍ സ്വദേശി ഇടത്തുകുന്നേല്‍ നഹാസ് ഇ നസീര്‍ എന്നിവരാണ് പിടിയിലായത്.