മകരമാസ കറുത്തവാവ് തമിഴരുടെ “പ്രധാന വാവ് ” തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ നടന്നില്ല -വൻ ഭക്തജനത്തിരക്ക് -പിണ്ഡചോറും, ബലിതർപ്പണ സാധനങ്ങളും തികഞ്ഞില്ല.

( അജിത് കുമാർ. ഡി)
തിരുവനന്തപുരം :-ഹിന്ദുക്കളുടെ പ്രധാന പിതൃ ദിനമായി ആഘോഷിക്കുന്ന കർക്കിടകവാവ് പോലെ തമിഴ് വംശരുടെ ഏറ്റവും പ്രധാനമായി പിതൃകൾക്ക് ബലി ഊട്ടുന്ന പുണ്യ ദിനമാണ് മകര മാസത്തിലെ കറുത്തവാവ് ദിവസമായ ഇന്ന് വെള്ളിയാഴ്ച തിരുവോണവും ചതുർഥിയും ഒന്നിച്ചു വരുന്ന കറുത്തവാവ് ദിനമാണ് തമിഴരുടെ പ്രധാന വാവായി ആയി അവർ കണക്കാക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള ഈ ദിനത്തിൽ ബലി തർപ്പണത്തിനു ലോകമെങ്ങും പേരുകേട്ട തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അധികൃതർ യാതൊരു ക്രമീകരണങ്ങളും നടത്താതെ ഇരുന്നതിനെ തുടർന്ന് ഇവിടെ ഈ പുണ്യ ദിനത്തിൽ ബലി തർപ്പണത്തിനായി എത്തിയ ആയിരക്കണക്കിന് തമിഴ് ഭക്തർ നിരാശയോടെ മടങ്ങി. ദേവസ്വം ബോർഡ്‌ മതിയായ ക്രമികരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ ഇവിടെ ഉണ്ടായ അനിയന്ത്രിത ഭക്തജന ത്തിരക്ക് നിയന്ത്രിക്കാൻ രാവിലെ 9മണിയോടെ ഏ ആർ ക്യാമ്പിൽ നിന്നും ഒരു വാൻ പോലീസിനെ ഇറക്കേണ്ട അവസ്ഥ സംജാതമായി. ക്ഷേത്ര അധികൃതരോ, ദേവസ്വം ബോർഡോ ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാതെ
പ്രവർത്തിച്ചതിനാൽ ഇവിടെ പിതൃ തർപ്പണത്തിനും ബലി പൂജകൾക്കും എത്തിയ പലർക്കും ആവശ്യമായ പൂജ ദ്രവ്യങ്ങളോ, പിണ്ഡചോറും തികയാത്ത സാഹചര്യം ഉണ്ടായതാ യാണ് അറിയുന്നത്. ദേവസ്വം ബോർഡിന്റെ അതി ഗുരുതരമായ അനാസ്ഥആയി മാത്രമേ ഇക്കാര്യങ്ങളെ കാണാൻആകൂ എന്നാണ് ഭക്തർക്കിടയിലെ അഭിപ്രായം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × one =