കിളിമാനൂര്‍ : പാപ്പാല സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയില്‍ നിന്നുവന്ന കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാലി സ്വദേശി ഷരീഫ് അലി (53) കോട്ടയം സ്വദേശികളായ ലവ്!ലി ജോര്‍ജ് (58), ജസ്റ്റിന്‍ കെ ജോര്‍ജ് (24) എന്നിവരാണ് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.