തമിഴ്നാട് പൊള്ളാച്ചി ഭാഗത്ത് നിന്ന് KL.25. L.3989 എന്ന നമ്പറുള്ള മിനി ലോറിയിൽ നാളികേരം ലോഡിന്റെ മറവിൽ 35 ലിറ്ററിന്റെ 50 കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന1750 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത്, ടി വാഹനത്തിൽ ഉണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീകൃഷ്ണനെയും, തമിഴ്നാട് സ്വദേശി കറുപ്പുസ്വാമി എന്നയാളെയും പിടികൂടി മേൽ നടപടികൾക്കായി ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ പാർട്ടിക്ക് കൈമാറിയിട്ടുള്ളതാണ്.തൃശ്ശൂർ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണർ ഷാനവാസ് സംഭവസ്ഥലത്ത് എത്തി ചേർന്ന് കേസിന്റെ തുടർനടപടികൾ വിലയിരുത്തി.കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ,കെ.വി. വിനോദ്,ആർ.ജി.രാജേഷ്, പ്രിവൻറ്റീവ് ഓഫീസർ എസ്.ജി.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ , മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ, സുബിൻ, വിശാഖ്, ടോമി എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.