കോട്ടക്കൽ: കോട്ടക്കൽ കിഴക്കേ കോവിലകംട്രസ്റ്റിന് കീഴിലുള്ള ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ കൂട്ടികളുടെ വിദ്യാ പൂരോഗതിയ്ക്കായി, ക്ഷേത്ര സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ നടത്തുന്ന വിദ്യാരാജഗോപാല മന്ത്രാർച്ചന 2024 ഫെബ്രുവരി 25 ന് ഞായറാഴ്ച്ച രാവിലെ 9 നു കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്‌റ് മാനേജർ ശ്രീ.കെ.സി.ദിലീപ് രാജ ഉദ്ഘാടനം ചെയ്യും. എളംകൂർ ലക്ഷ്‌മീമഠം ശ്രീലക്ഷ്മണശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും ഇന്ത്യനൂർ ക്ഷേത്രമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ മന്ത്രാർച്ചനയിൽ പേര് നൽകുന്ന എല്ലാവര്ക്കും ആചാര്യന്റെ നിർദ്ദേശപ്രകാരം സ്വയം മന്ത്രാർച്ചന ചെയ്യുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. പങ്കെടുക്കുന്നവരുടെ നാളിലും പേരിലും ദോഷ പരിഹാര യജ്ഞം ആചാര്യന്മാർ നടത്തുന്നു വിദ്യാരാജഗോപാല മന്ത്രാർച്ചനയിൽ പങ്കെടുക്കുന്നവർക്ക് യജ്ഞപ്രസാദമായി,കോട്ടക്കൽ ആര്യവൈദ്യശാലയിൽ തയ്യാറാക്കി, ക്ഷേത്രത്തിൽ പൂജിച്ച സാരസ്വതഘൃതം, പൂജിച്ച ചരട് എന്നിവ നൽകും. വിദ്യാർത്ഥികളുടെ പരീക്ഷാഭയം അകറ്റുവാനുള്ള കൗൺസിലിംഗ് ക്ലാസ്സ് അതെ ദിവസം രാവിലെ 8 മണിയ്ക്ക് ആരംഭിക്കും. ഡോക്ട്‌ടർ സി.വി.സത്യനാഥൻ മഞ്ചേരി ക്ളാസ്സു നയിക്കുന്നു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ െചയുക phone:9746371779,946119127,9946100378
1)പി. പി. പ്രകാശ് (സെക്രട്ടറി ക്ഷേത്രസംരക്ഷണ സമിതി )
2)പി. രാജീഷ്ബാബു (പ്രസിഡന്റ് ക്ഷേത്രസംരക്ഷണ സമിതി )
3)പി ബാലകൃഷ്ണൻ മാസ്റ്റർ (രക്ഷധികാരി ക്ഷേത്രസംരക്ഷണ സമിതി )
4)പി. പത്മകുമാർ (സെക്രട്ടറി നവീകരണകമ്മിറ്റി )
5)എം. വിജയകുമാർ (ട്രഷറർ ക്ഷേത്രമരാക്ഷസമിതി ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു