കൊച്ചി : കലൂരിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. കേസിന്റെ എഫ്‌ഐആർ പകർപ്പ് പുറത്ത്കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൈത്തോക്ക് കൊണ്ട് പരുക്കേല്‍പ്പിച്ചു എന്നാണ് എഫ്‌ഐആർ. സംഭവത്തില്‍ രണ്ടു പേർക്ക് വെടിയേട്ടിട്ടുണ്ട്.ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബാറിലെ ജീവനക്കാരായ അഖില്‍, സുജിൻ എന്നിവർക്കാണ് വെടികൊണ്ടത്. ഇവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.