തിരുവനന്തപുരം :-വാട്ടർ അതോറിറ്റി പെൻഷൻ പരിഷ്ക്കരണം നിഷേധിക്കുന്നതിനെതിരെ നിരാഹാര സമരം നടത്തുമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കൂട്ടായ്മ മുന്നറിയിപ്പ് നടത്തി. തൊണ്ണൂറ്റി ഒൻപതു ദിവസമായി നടന്നു വരുന്ന സമരം നൂറ് ദിവസം പൂർത്തിയാകുന്നു. നൂറ്റിയൊന്നാം ദിവസമായ 14തീയതി അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.