നാളെ നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞു കിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക,ട്രേഡ് ലൈസന്‍സിന്റെ പേരില്‍ അന്യായമായ പിഴ ചുമത്തുന്നത് നിര്‍ത്തുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം നടത്തുക, ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക, മാലിന്യ സംസ്‌കരണത്തിന്റെ പേരിലുള്ള അപ്രായോഗിക നടപടികള്‍ പിന്‍വലിക്കുക, കടകളില്‍ പൊതുശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്നും, പൊതുവേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണമെന്നും ഉള്‍പ്പെടെ അപ്രായോഗികമായ ഉത്തരവുകള്‍ പിന്‍വലിക്കുക, വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുക,വഴിയോര കച്ചവടം നിയമം മൂലം നിയന്ത്രിക്കുക, വ്യവസായ സംരക്ഷണ നിയമം ആവിഷ്‌കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചെറുകിട വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരത്തിന് വിവിധ സംഘടനകള്‍ നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമരത്തിന്റെ വിജയത്തിന് വേണ്ടി എല്ലാവരും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.