കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തില്‍ വെച്ച് ആക്രമത്തിനിരയായ മധ്യവയസ്കൻ മരിച്ചു. കൊടുങ്ങല്ലുർ പുല്ലൂറ്റ് ചാപ്പാറ പൊന്നമ്പത്ത് പരേതനായ സെയ്തുമുഹമ്മദിൻ്റെ മകൻ ജബ്ബാർ (60) ആണ് മരിച്ചത്.കഴിഞ്ഞ ഏഴാം തിയതി രാത്രി 11.30 മണിയോടെ കൊടുങ്ങല്ലുർ നഗരത്തിലെ തെക്കേ നടയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മുൻ വൈരാഗ്യത്താല്‍ നെറ്റിയിലും തലയിലും ക്രൂരമായി ഇടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തെ തുടർന് വധശ്രമക്കേസ് രജിസ്ടർ ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിതിരുന്നു. പുല്ലൂറ്റ് പാലത്തിന് സമീപം കൊള്ളിക്കത്തറ അൻസാബ് (30), ലോകലേശ്വരം ഒ.കെ.ആശുപത്രിക്ക് സമീപം ഒല്ലാശ്ശേരി ശരത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.