ത്യശൂർ: മെഡിക്കല്‍ കോളജില്‍ യുവാവിന്‍റെ ആക്രമണത്തില്‍ ജീവനക്കാരിക്ക് മർദനമേറ്റു. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നത്.ആശുപത്രിയിലെ ഡിജിറ്റല്‍ റേഡിയോഗ്രാഫി കേന്ദ്രത്തിലാണ് യുവാവിന്‍റെ ആക്രമണമുണ്ടായത്. സ്കാനിംഗിനെത്തിയ യുവാവ് അക്രമാസക്തനാവുകയും തുടർന്ന് ടെക്നീഷ്യനായ യുവതിയെ ആക്രമിക്കുകയായിരുനെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ആശുപത്രിയിലെ യന്ത്രസാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പ്രകോപിതനായ യുവാവിനെ കീഴ്പ്പെടുത്തിയത്.