കൊല്ലം : പട്ടാഴിയില്‍ രണ്ട് കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ , അമല്‍ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികള്‍ വീട്ടിലെത്തിയിരുന്നില്ല. കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടതാകാമെന്ന് നിഗമനം. കല്ലടയാറ്റില്‍ പട്ടാഴി ആറാട്ടുപ്പുഴ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.