കേരളത്തില്‍ താപനില ഉയരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉണ്ടാകുന്ന താപനില ഫെബ്രുവരിയില്‍ തന്നെ സംസ്ഥാനത്ത് അനുഭവപ്പെട്ട് തുടങ്ങി.നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ചൂടില്‍ മുന്‍കരുതല്‍ വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് പരിസരത്താണ്. ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയ താപനില 38.5°c. കോട്ടയം, പുനലൂര്‍, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍. എല്ലായിടത്തും 35°c നു മുകളില്‍ ചൂടുണ്ട്.ചൂട് കൂടിയതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.