തിരുവനന്തപുരം : വെള്ളാര്‍ ജംഗ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറും തകര്‍ത്ത് റോഡിന് മറുവശത്ത് തല കീഴായി മറിഞ്ഞു.അപകടത്തില്‍ യുവതി ഉള്‍പ്പെടെ 3 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കോവളം കെ.എസ് റോഡ് സ്വദേശികളായ രാഹുല്‍ (29), അനില്‍ (28), റീന (24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്. കോവളം ഭാഗത്തുനിന്നും വേഗതയില്‍ എത്തിയ കാര്‍ വെള്ളാര്‍ ജംഗ്ഷന്‍ എത്തുന്നതിന് തൊട്ടു മുമ്ബ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിര്‍വശത്തെ വണ്‍വേ റോഡിലെ ഡിവൈഡറും തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. ഈ സമയം മറുവശത്തെ റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.