കാഞ്ഞങ്ങാട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മാതാവിനും ഭാര്യയ്ക്കും വിഷം നല്‍കിയ ശേഷം ഗൃഹഗാഥൻ ജീവനൊടുക്കിയതായാണ് സംശയിക്കുന്നത്.കാഞ്ഞങ്ങാട് ആവിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കാഞ്ഞങ്ങാട് നഗരത്തില്‍ വർഷങ്ങളായി വാച് റിപയറിങ് സ്ഥാപനം നടത്തുന്ന ആവിക്കരയിലെ സൂര്യപ്രകാശ് (62), മാതാവ് ഗീത (80), ഭാര്യ ലീന (55) എന്നിവരാണ് മരിച്ചത്. മാതാവിനെയും ഭാര്യയേയും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഹൊസ്ദുർഗ് പൊലീസ് വെളിപ്പെടുത്തി.