ജോലിക്ക് പോകാന്‍ തടസ്സമെന്ന് കണ്ട് ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. പാലക്കാട് ഷൊര്‍ണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.കുറ്റസമ്മതം നടത്തിയ കുട്ടിയുടെ അമ്മ ശില്‍പ്പയെ ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഷൊര്‍ണ്ണൂരിലെ ഒരു വയസുകാരിയുടെ മരണത്തിന്റെ ചുരുളഴിച്ചപ്പോള്‍ പുറത്ത് വന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഒരു വയസ്സുള്ള മകള്‍ ശിഖന്യയുമായി കോട്ടയം സ്വദേശിനി ശില്‍പ, ഭര്‍ത്താവായ പാലക്കാട് സ്വദേശിയെ കാണാന്‍ ഷൊര്‍ണൂരിലെത്തിയത്.
ഏറെ നേരമായി കുഞ്ഞ് ഉറക്കമായിരുന്നതില്‍ സംശയം തോന്നിയതോടെ സുഹൃത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇരുവരേയും ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ശില്‍പ്പയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.
പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.