ഉത്തർ ദിനാജ്‌പുർ ജില്ലയിലെ ചോപ്രയില്‍ ഇന്ത്യ-ബംഗ്ലദേശ് അതിർത്തിക്ക് സമീപം അഴുക്കുചാല്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാലു കുട്ടികള്‍ മരിച്ച സ്ഥലം ബംഗാള്‍ ഗവർണർ സി.വി.ആനന്ദബോസ് സന്ദർശിച്ചു.തദ്ദേശവാസികളുമായും പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി. മരിച്ച കുട്ടികളുടെ മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ഗവർണർ സംസാരിച്ചു.
തിങ്കളാഴ്ച രാത്രി ട്രെയിനില്‍ സഞ്ചരിച്ചാണ് ഗവർണർ കിഷൻഗഞ്ചിലെത്തിയത്. അവിടെ നിന്ന് ചോപ്രയിലേക്ക് റോഡ് മാർഗവും. ഫെബ്രുവരി 12ന് ചോപ്ര ബ്ലോക്കിലെ ചേതനാഗച്ച് ഗ്രാമത്തില്‍ ഒരു കുഴിയെടുക്കുന്നതിനിടെ മണ്ണ് കുന്നുകൂടി താഴേക്കു പതിച്ചാണ് അഞ്ച് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികള്‍ മരിച്ചത്.