കല്‍പ്പറ്റ : കാക്കവയല്‍ കല്ലുപാടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കടല്‍മാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്.
കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച് വീട്ടിലേക്ക് പോകുേമ്പോഴാണ് അപകടമുണ്ടായത്.തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജയേഷിനെ ആദ്യം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇന്ന് പുലർച്ചെയാണ് മരിച്ചത്.