റസ്റ്റോറന്റ് മാനേജരായ ഇന്ത്യക്കാരന്‍ യുകെയില്‍ കൊല്ലപ്പെട്ടു. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുമ്ബോള്‍ ഉണ്ടായ അപകടത്തിലാണ് വിഘ്‌നേഷ് പട്ടാഭിരാമന്‍ മരിച്ചത്.കൊലപാതക കുറ്റത്തിന് കേസെടുത്ത് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി 14 ന് തെക്ക്കിഴക്കന്‍ ഇംഗ്ലണ്ടിലെ റീഡിംഗിലെ വെല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്ന് സൈക്കിളില്‍ മടങ്ങുകയായിരുന്നു വിഘ്‌നേഷ് പട്ടാഭിരാമന്‍. നഗരത്തിലെ കഡുഗന്‍ പ്ലേസ് ജംഗ്ഷനില്‍ വെച്ച് വിഘ്‌നേഷിന്റെ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ വിഘ്‌നേഷ് മരിച്ചതായി തെംസ് വാലി പൊലീസ് പറയുന്നു. അപകടം നടന്ന പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 24 കാരനായ ഷസേബ് ഖാലിദാണ് ഒന്നാം പ്രതി. 20, 21, 24, 27, 31, 41, 48 വയസ്സുള്ള ഏഴുപേരും പ്രതികളാണ്. കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.