ആലപ്പുഴ: ഹരിപ്പാട് മദ്യലഹരിയില്‍ സൈനികരായ സഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. സംഭവത്തില്‍ ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയനന്തന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അതിക്രമം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതമായി മദ്യപിച്ച ശേഷം വാഹനമോടിച്ച് നങ്ങ്യാര്‍കുളങ്ങരയ്ക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടെ ഡോക്ടറെയും പോലീസുകാരെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.പിന്നീട് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയ ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.