തിരുവനന്തപുരം :-വനം മേഖലകളിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ നിന്നും ആദിവാസി മേഖലകളിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന് ശക്തിയേറുന്നു. വനം മേഖലകളിൽ ഇടക്കാലങ്ങളിലായി കാട്ടാന ശല്ല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്നാർ തുടങ്ങിയ വനമേഖകകളിൽ കാട്ടാന ശല്ല്യം രൂക്ഷമാകുകയും നിരവധിപേരെ ആക്രമിക്കുകയും മരണം തുടർക്കഥയായി മാറിയിരിക്കുകയുമാണ്.അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും കാട്ടാനകൾ അതിർത്തി കടന്നു കേരളത്തിൽ എത്തുകയും തേയില തോട്ടങ്ങൾ, ജനവാസമേഖലകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ആളുകളെ കൊലപ്പെടുത്തുകയും, കഴിഞ്ഞ ദിവസം വീടിനുള്ളിൽ ഇരുന്ന ആളിനുപോലും മരണം സംഭവിച്ചത് കേരളം ഞെട്ടലോടെയാണ് കണ്ടത്. തിരുവനന്തപുരത്തെ നെയ്യാർ, പേപ്പാറ, പുടിയക്കാല എന്നീ വനമേഖലകൾ കാട്ടാന ശല്യം രൂക്ഷമാകാൻ ഇടയുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാട്ടാനകളുടെ ആക്രമണം റിസർവ് വനം മേഖലയായ ഈ പ്രദേശങ്ങളിൽ എത്തുന്ന കാട്ടാനകൾ നെയ്യാർ തീരത്തുകൂടി ആദിവാസികൾ താമസിക്കുന്ന ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിനാശം വരുത്തുവാനും അവിടെയുള്ള ജനങ്ങളെ ആക്രമിക്കാനും സാധ്യതയുണ്ട്, ആയതിനാൽ ആദിവാസി മേഖലകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി വനം വകുപ്പ് അധികൃതർ തയ്യാറാകണമെന്നും ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനോടൊപ്പം ജാഗ്രതാ സമിതികൾ രൂപീകരിച്ചു പ്രവർത്തനം ശക്തമാക്കണമെന്നുള്ള ആവശ്യത്തിന് ശക്തിയേറുകയാണ്.