താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടി. താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്കി. സ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മാനസിക പ്രശ്നം മൂലം ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.